നേപ്പാളില്‍ ഭൂചലനം; തുടര്‍ച്ചയായി രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങളില്ലെന്ന് റിപ്പോര്‍ട്ട്
Wed, 28 Dec 2022

കാഠ്മണ്ഡു: നേപ്പാളിലെ ബഗ്ലുങ് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടു ഭൂചലനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 4.7, 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
പ്രാദേശിക സമയം 1.23നാണ് അധികാരി ചൗറില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നാലെ ബാഗ്ലുങ് ജില്ലയിലെ ഖുംഗയില്‍ പുലര്‍ച്ചെ 02:07നാണ് 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടാകുന്നത്.