ചാള്‍സ് രാജാവിന് നേരെ മുട്ടയേറ്

uk
 


ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ്. 23 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.ലണ്ടനിലെ യോര്‍ക്കില്‍ ആണ് സംഭവം നടന്നത്.

 അടിമകളുടെ രക്തത്തില്‍ കെട്ടിപ്പടുത്തതാണ് ഈ രാജ്യമെന്നും എന്റെ രാജാവല്ലെന്നും ആക്രോശിച്ചായിരുന്നു പ്രതിഷേധം. യോര്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്. എന്നാല്‍ മുട്ടകള്‍ രാജാവിന്റെയും പത്‌നിയുടെയും ശരീരത്തില്‍ പതിച്ചില്ല.
സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദം പ്രകടിപ്പിച്ചു. 

സംഭവത്തിന് സാക്ഷിയായ ജനക്കൂട്ടം അക്രമിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. 'ദൈവം രാജാവിനെ രക്ഷിക്കൂ' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്ന ജനങ്ങള്‍ അക്രമിയെ ഓര്‍ത്ത് നാണിക്കുന്നതായും പ്രതികരിച്ചു.