വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യ വംശജൻ; ഋഷി സുനക് മൂനാം റൗണ്ടിലും മുന്നിൽ

google news
rishi sunak
 

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മൂന്നാം റൗണ്ടിലും കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ.  115 വോട്ടുകൾ നേടി ഋഷി മുന്നിലെത്തിയത്.ഋഷി സുനക് വിജയിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യ വംശജനാകും അദ്ദേഹം.  ഇനി രണ്ട് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് നാലാം റൗണ്ട് വോട്ടെടുപ്പ് നടക്കും.രണ്ട് സ്ഥാനാർത്ഥികൾ ശേഷിക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. 

അവസാന റൗണ്ടിൽ അവശേഷിക്കുന്ന രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾ ഋഷി സുനക് ആയിരിക്കും എന്നതാണ് ഉയരുന്ന ഒരു പ്രതീക്ഷ. മൂന്നാം റൗണ്ടിൽ മുൻ പ്രതിരോധ മന്ത്രി പെന്നി മൊർഡോണ്ട് 82 വോട്ടുകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകളും നേടി. കെമി ബഡെനോക്ക് 58 വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്തി.

Tags