അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് മരണം

russia
 


റഷ്യയിൽ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് മരണം. റഷ്യന്‍ പസഫിക് ദ്വീപായ സഖാലിനില്‍ ആണ് സംഭവം .കാണാതായ ഒരാള്‍ക്കായി ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 

പാചക സ്റ്റൗവില്‍ ഘടിപ്പിച്ച 20 ലിറ്റര്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു . ദുരന്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു.