പാക്കിസ്ഥാനിലെ വെള്ളപ്പൊക്കം; മരണം ആയിരം കടന്നു

pakistan

പാക്കിസ്ഥാനിൽ  വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 പേരാണ് മരിച്ചത്. കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ജൂലൈ 14 മുതൽ കനത്ത മഴയാണ് ഇവിടെ.രാജ്യത്തിന്റെ തെക്ക് പടഞ്ഞാറൻ ഭാഗം  മുഴുവനും വെള്ളത്തിനടിയിലാണ്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 119 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതുവരെ, പാക്കിസ്ഥാനിലുടനീളം 1,033 പേർ മരിക്കുകയും 1,527 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ സിന്ധ് പ്രവിശ്യയിൽ മാത്രം 76 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.