പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

pakistan
 

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഇമ്രാൻ ഖാന്റെ ഇടത് കാലിൽ വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാന് നേരെ വെടിയുതിർത്തത്. കാലിന് വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. അക്രമി പിടിയിലായിട്ടുണ്ടെന്ന് വിവരമുണ്ട് . എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്‌ലാമാബാദിൽ തെരഞ്ഞെടുപ്പ് പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് ഖാൻ പ്രതിഷേധ മാർച്ച്‌ നയിച്ചിരുന്നു.