മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

uu
 മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു.   റഷ്യയിലെ മോസ്‌കോ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 
 
നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി വര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു.  1991 ഡിസംബർ 25 ന് സോവിയറ്റ് യൂണിയൻ തകർന്നതോടെ ഗോർബച്ചേവിന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവേക്കേണ്ടി വന്നു. തുടർന്ന് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഉത്തരവാദിയെന്ന വിമർശനവും ഉയർന്നു.നിരവധി തവണ അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായി. കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പങ്കിന് 1990-ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചു.