ഹാപ്പി ന്യൂ ഇയര്‍; പുതുവര്‍ഷത്തെ വരവേറ്റ് ലോകം

happy new year
 

പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണിത്. തൊട്ടു പിന്നാലെ ടോംഗ, സമോവ ദ്വീപുകളിലും പുതുവര്‍ഷമെത്തി. നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023 -നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡാണ്. 


 ശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ നവവര്‍ഷം പിറന്നു.