ഇമ്രാൻ ഖാന്റെ നിര്‍ത്തിവച്ച റാലി വ്യാഴാഴ്ച പുനഃരാരംഭിക്കും

imran khan
 

ഇമ്രാൻ ഖാന് നേരെയുള്ള വധശ്രമത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച റാലി വ്യാഴാഴ്ച പുനഃരാരംഭിക്കും. ഇമ്രാന്‍ ഖാനെതിരെ ആക്രമണം നടന്ന അതേ സ്ഥലത്ത് നിന്ന് ലോംഗ് മാര്‍ച്ച് തുടരാനാണ് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന്റെ തീരുമാനം.

ലാഹോറിലെ സമാന്‍ പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ച പിടിവൈസ് ചെയര്‍മാന്‍ ഷാ മഹ്‌മൂദ് ഖുറേഷിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നവംബര്‍ 11 ന് ഇസ്ലാമാബാദില്‍ സമാപിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ 28 ന് ആണ് ലാഹോറില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍  വെടിവെപ്പിന് ശേഷം മാര്‍ച്ച് നിര്‍ത്തിവെക്കുകയായിരുന്നു. നവംബര്‍ മൂന്നിന് വസീറാബാദിലായിരുന്നു സംഭവം.