ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക്;ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ആണ് ശ്രദ്ധ

g20
 

ബാലി: ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ചുമതല ഏറ്റെടുത്ത ശേഷം ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ആണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. 

ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം. ഡിസംബര്‍ 1 മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും.

'ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങള്‍ ജി20 മീറ്റിങ്ങുകള്‍ സംഘടിപ്പിക്കും. നമ്മള്‍ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും. ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതവും ആയിരിക്കും. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയില്‍ വെച്ചു നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും  ക്ഷണിക്കുകയാണ്.  50 രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .