നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ

Indian arrested with 15000 fake ballot papers
 

കാഠ്മണ്ഡു: നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ. 40 വയസുകാരനായ ഇജാസത് അഹ്‌മദാണ് നേപ്പാളിലെ ജഗന്നത്പൂരിൽ നിന്ന് പിടിയിലായത്. 

തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ 15,000 വ്യാജ ബാലറ്റ് പേപ്പറുകൾ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ നിന്നുള്ള ഇയാൾ വ്യാജ ബാലറ്റ് പേപ്പറുകളുമായി ബൈക്കിൽ വരുമ്പോഴാണ് പിടിയിലായതെന്നും പറഞ്ഞു. ഇന്ത്യൻ രജിസ്‌ട്രേഷനുള്ള ബൈക്കായിരുന്നു ഇയാൾ ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് നീങ്ങുകയാണ്. ഏത് പാർട്ടിക്ക് വേണ്ടിയാണ് ഇയാൾ വ്യാജ ബാലറ്റ് പേപ്പറുകൾ എത്തിച്ചതെന്ന് വ്യക്തമല്ല.


നവംബർ 20നാണ് നേപ്പാളിലെ ഫെഡറൽ പാർലമെൻ്റ്, പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടക്കുക.