ജി-20 ഉച്ചകോടി; പുടിനെയും സെലൻസ്കിയെയും ക്ഷണിച്ച് ഇൻഡോനേഷ്യ

ജി-20 ഉച്ചകോടി; പുടിനെയും സെലൻസ്കിയെയും ക്ഷണിച്ച് ഇൻഡോനേഷ്യ
 

ജകാര്‍ത്ത: ജി-20 ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെയും യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്ട്രമായ ഇൻഡോനേഷ്യ. ഇൻഡോനേഷ്യൻ പ്രസിഡൻ്റ് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. 

ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പുടിൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, സെലൻസ്കി ഇതുവരെ തൻ്റെ തീരുമാനം അറിയിച്ചിട്ടില്ല. ജി-20 അംഗരാജ്യമാണ് റഷ്യ. എന്നാൽ, യുക്രൈൻ ജി-20 രാജ്യങ്ങളിൽ ഉൾപ്പെടില്ല.

ബാലി ദ്വീപുകളിൽ ഈ വര്‍ഷം നവംബറിലാണ് ജി-20 ഉച്ചകോടി നടക്കുക.