മഹ്‌സ അമിനിയുടെ മരണം: ഇറാനിൽ പ്രതിഷേധത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത് 31 പേർ

Iran witnesses widespread outrage, women burn hijabs to protest Mahsa Amini's death
 

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ ഇറാനില്‍ അലയടിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഇ​റാ​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം രാ​ജ്യ​ത്തെ അ​മ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി മു​ടി​മു​റി​ച്ചും ഹി​ജാ​ബ് ക​ത്തി​ച്ചും സ്ത്രീ​ക​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഇ​റാ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്ട്‌​സ്ആ​പ്പ് എ​ന്നി​വ​യ്ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ളും ഇ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം.

തങ്ങളുടെ മൗലികാവകാശങ്ങളും മാനുഷികപരമായ അന്തസ്സും നേടിയെടുക്കാന്‍ ഇറാനിയന്‍ ജനത തെരുവിലിറങ്ങിയിരിക്കുകയാണ്, അവരുടെ സമാധാനപരമായ പ്രതിഷേധത്തെ വെടിയുണ്ടകള്‍ കൊണ്ടാണ് ഭരണകൂടം നേരിടുന്നത് - ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (IHR) ഡയറക്ടര്‍ മഹ്‌മൂദ് അമീറി മുഗദ്ദം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ മസാന്‍ഡരന്‍ പ്രവിശ്യയിലെ അമോലില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ 11 പേരും ബാബോലില്‍ ആറ് പേരും കൊല്ലപ്പെട്ടതായി ഐഎച്ച്ആര്‍ പറഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​തി​ല്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ഹ്‌​സ അ​മി​നി​യെ​ന്ന കു​ർ​ദ് യു​വ​തി​യെ ഗൈ​ഡ​ന്‍​സ് പ​ട്രോ​ളു​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന (സ​ദാ​ചാ​ര) പോ​ലീ​സ് മ​ര്‍​ദി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​മി​നി വെ​ള്ളി​യാ​ഴ്ച മ​രി​ച്ചു.
 

ഇറാനിലെ വസ്ത്രധാരണ നിബന്ധനയനുസരിച്ച് സ്ത്രീകള്‍ മുടി മറയ്ക്കുകയും നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം. ഇറുകിയ വസ്ത്രങ്ങളോ കീറലുകളുള്ള ജീന്‍സോ അനുവദനീയമല്ല. ആകര്‍ഷകമായ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സദാചാര പോലീസിന്റെ സംഘം എല്ലായ്‌പോഴും പൊതുസ്ഥലങ്ങളിലുണ്ടായിരിക്കും. ഇറുകിയ ട്രൗസര്‍ ധരിക്കുകയും തലമുടി മറയ്ക്കാതിരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മഹ്‌സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്.