അഴിമതിക്കേസ്; സൂചി​ക്ക് വീ​ണ്ടും ത​ട​വു​ശി​ക്ഷ

 aung san suu kyi
 


മ്യാൻമർ: സാമൂഹ്യപ്രവർത്തകയും നൊബേൽ ജേതാവുമായ ആങ് സാങ് സൂചിക്ക് വീണ്ടും ജയിൽ ശിക്ഷ. അഴിമതിക്കേസിൽ ഏഴ് വർഷം കൂടി സൂചിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുമ്പോൾ മാനദണ്ഡം പാലിച്ചില്ലെന്ന കേസിലാണ് ശിക്ഷാ വിധി. 

മു​ൻ​കേ​സു​ക​ളി​ലെ വി​ധി കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ സൂചി​യു​ടെ ത​ട​വു​ശി​ക്ഷ ഇ​തോ​ടെ 33 വ​ർ​ഷ​മാ​യി. 2021 ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ​ട്ടാ​ള അ​ട്ടി​മ​റി ന​ട​ന്ന ദി​വ​സം മു​ത​ൽ സൂചി ഏ​കാ​ന്ത ത​ട​വി​ലാ​ണ്.

സൂ​ചി​ക്കെ​തി​രെ ചു​മ​ത്തി​യ അ​വ​സാ​ന അ​ഞ്ച് കേ​സു​ക​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്ച ശി​ക്ഷ വി​ധി​ച്ച​ത്. മ​ന്ത്രി​ക്ക് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​തി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. 

കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു, വാ​ക്കി-​ടോ​ക്കി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്‌​തു, ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മം ലം​ഘി​ച്ചു തു​ട​ങ്ങി 14 വ്യ​ത്യ​സ്‌​ത കു​റ്റ​ങ്ങ​ളി​ൽ സൂചി​യെ ഇ​തി​ന​കം ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ സൂ ​ചി​യെ മോ​ചി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മ്യാൻമറിൽ പട്ടാളം അധികാരത്തിലേറിയത്. പിന്നാലെ ആയിരക്കണക്കിന് ജനകീയ നേതാക്കൾ ജയിലിലടയ്ക്കപ്പെടുകയും കൊടിയ പീഡനത്തിരയാകുകയും ചെയ്തതായാണ് റിപ്പോർട്ട്.

നിരവധി പേർ പേർ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അഞ്ച് വർഷം മ്യാൻമറിനെ നയിച്ചിരുന്നു. മുൻ ബ്രിട്ടീഷ് കോളനിയായ മ്യാന്മറിൽ 1962 മുതൽ 2011 വരെ സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. 2021 മുതൽ ഇത് വീണ്ടും തുടരുകയാണ്.