മുൻ കെനിയൻ പ്രസിഡന്റ് മ്വായ് കിബാക്കി അന്തരിച്ചു
Fri, 22 Apr 2022

നൈറോബി: മുൻ കെനിയൻ പ്രസിഡന്റ് മ്വായ് കിബാക്കി അന്തരിച്ചു. 90 വയസ്സായിരുന്നു. നിലവിലെ കെനിയൻ പ്രസിഡന്റ് ഉഹുറു കെന്യാട്ടയാണ് കിബാക്കിയുടെ മരണ വാർത്ത സ്ഥിരീകരിച്ചത്.
കെനിയയിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു കിബാക്കി. 2002 ഡിസംബർ മുതൽ 2013 ഏപ്രിൽ വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 മുതൽ 1988 വരെ പ്രസിഡന്റ് ഡാനിയേൽ അരപ് മോയിയുടെ കീഴിൽ കെനിയയുടെ ഉപരാഷ്ട്രപതിയായിരുന്നു കിബാക്കി.
കെനിയാട്ട, മോയി സർക്കാരുകളിൽ മന്ത്രിസഭാ സ്ഥാനങ്ങളും വഹിച്ചു. 1992 ലും 1997 ലും അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. 1998 മുതൽ 2002 വരെ പാർലമെന്റിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2002 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.