മാലിയിൽ വൻ തീപിടുത്തം; 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 തൊഴിലാളികള്‍ക്ക് മരണം

maldives
 മാലിയിൽ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ  തീപിടുത്തത്തിൽ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്ത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാരേജില്‍ നിന്നാണ് തീപിടിത്തമുണ്ടാത്. നാല് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അതിനിടെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്കായി സമീപത്തെ സ്റ്റേഡിയത്തില്‍ ഒരു താല്‍കാലിക കേന്ദ്രം ആരംഭിച്ചതായി മാലിദ്വീപ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംഭവത്തില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ദുഃഖം രേഖപ്പെടുത്തി. മാലിദ്വീപ് അധികൃതരെ നിരന്തരം ബന്ധപ്പെടുന്നതായും ഹൈക്കമ്മീഷന്‍ അറിയിച്ചു.