മങ്കി പോക്‌സ് പടരുന്നത് സ്വവര്‍ഗ്ഗരതിക്കാരിൽ;ഡബ്ല്യൂഎച്ച്ഒ

monkypox
 മങ്കി പോക്‌സ് പടരുന്നത് സ്വവര്‍ഗ്ഗരതിക്കാരിലാണെന്ന് കണ്ടെത്തിയതോടെ ലൈംഗിക പങ്കാളികളെ പരിമിതപ്പെടുത്തുന്നത് പരിഗണിക്കണമെന്ന നിർദേശവുമായി  ലോകാരോഗ്യ സംഘടനയുടെ തലവന്‍ . 

മങ്കി പോക്സ് കാണുന്നത് 99 ശതമാനവും പുരുഷന്മാരിലാണ്.  യുഎസിലും യൂറോപ്പിലും, അറബ് രാജ്യങ്ങളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് ഭൂരിഭാഗം അണുബാധകളും സംഭവിച്ചത്, എന്നാല്‍ ആര്‍ക്കും വൈറസ് പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

മങ്കി പോക്‌സ് പ്രധാനമായും ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലേക്കുള്ള സമ്പര്‍ക്കത്തിലൂടെയാണ് പടരുന്നത്. രോഗബാധയുള്ള ഒരാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വഴിയും ഇത് പകരാം. ലൈംഗികമായി പകരുന്ന ഒരു രോഗം പോലെ ഇത് ജനങ്ങള്‍ക്കിടയില്‍ പടരുന്നുണ്ടെങ്കിലും വ്യാപനം കൂടുതലല്ല. പനി, ശരീരവേദന, വിറയല്‍, ക്ഷീണം, ശരീരഭാഗങ്ങളില്‍ മുഴകള്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.