ഋഷി സുനക് ആയി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്രമോദി

modi
 

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി  അധികാരമേറ്റതിന് ശേഷമുള്ള ഋഷി സുനക്മായുള്ള ആദ്യ  കൂടിക്കാഴ്ച്ചയുമായി നരേന്ദ്രമോദി. ജി20 ഉച്ചകോടിയ്ക്കിടെ ആണ് ഋഷി സുനകും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഋഷി സുനകിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 

ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കും ലിസ് ട്രസ്സിന്റെ രാജിയ്ക്കും ശേഷം ഒക്ടോബറിലാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് യുകെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്.നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ നേതാക്കളുമായി അനൗപചാരിക സംഭാഷണമാണ് അദ്ദേഹം നടത്തിയത്.