രാജിപ്രഖ്യാപനവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ
Thu, 19 Jan 2023

ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് രാജിയ്ക്കൊരുങ്ങുന്നു.അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം.കാലാവധി തീരാൻ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ജസീന്ത പടിയിറങ്ങുന്നത്. ഒരു തിരഞ്ഞെടുപ്പിൽക്കൂടി മത്സരിക്കാനു്ള്ള ഊർജം തനിക്ക് ഇല്ലെന്നാണ് ജസീന്തയുടെ നിലപാട്.
പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിയുന്ന സമയം തന്നെ പാർട്ടി നേതൃസ്ഥാനവും ഒഴിയും.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസീന്ത കൂട്ടിച്ചേർത്തു. 2017-ൽ തന്റെ 37-ാം വയസിലാണ് ജസീന്ത ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നത്. അന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ആർഡേൻ.