നിശാക്ലബ്ബിൽ തീപിടുത്തം ; 13 മരണം

fire
 

തായ്‌ലൻഡിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 13 പേർ വെന്തുമരിച്ചു. തീപിടുത്തതിൽ 36 ഓളം   പേർക്ക് പരിക്കേറ്റു.കൊല്ലപ്പെട്ടവരെല്ലാം തായ് പൗരന്മാരാണെന്നും പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നുമാന് വിവരം. 

സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നിശാക്ലബിലാണ് സംഭവം. പുലർച്ചെ 1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പോലീസ് കേണൽ വുട്ടിപോങ് സോംജയ് പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.