ശ​ത്രു​ക്ക​ളാ​യ ശ​രീ​ഫ് ക്യാ​മ്പ് ത​ന്റെ ര​ണ്ടാം ഭാ​ര്യ​ക്ക് പ​ണം ന​ൽ​കി സ്വാ​ധീ​നി​ച്ചെ​ന്ന് പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ

xzx

ലാ​ഹോ​ർ: രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളാ​യ ശ​രീ​ഫ് ക്യാ​മ്പ് ത​ന്റെ ര​ണ്ടാം ഭാ​ര്യ​ക്ക് പ​ണം ന​ൽ​കി സ്വാ​ധീ​നി​ച്ചെ​ന്ന് പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ആ​രോ​പി​ച്ചു. ലാ​ഹോ​റി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് പേ​രു​പ​റ​യാ​തെ ഇം​റാ​ന്റെ ആ​രോ​പ​ണം. ആ​ദ്യ ഭാ​ര്യ ജെ​മീ​മ​യെ​യും പേ​രു​പ​റ​യാ​തെ ഇം​റാ​ൻ പ​രാ​മ​ർ​ശി​ച്ചു. പെ​രു​ന്നാ​ളി​ന് ശേ​ഷം ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് 'ശ​രീ​ഫ് മാ​ഫി​യ'​യെ​ന്നും മു​മ്പ് ബേ​ന​സീ​ർ ഭൂ​ട്ടോ​ക്കെ​തി​രെ​യും ഇ​തു ചെ​യ്തി​രു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

'ഇ​സ്‍ലാം സ്വീ​ക​രി​ച്ച ശേ​ഷം പാ​കി​സ്താ​നി​ലേ​ക്ക് വ​ന്ന ഒ​രു സ്ത്രീ​ക്കെ​തി​രെ ഇ​തേ​സം​ഘം പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. അ​വ​രെ ജൂ​ത സ്ത്രീ​യെ​ന്ന് വി​ളി​ക്കു​ക​യും ഒ​രു വ​ർ​ഷ​ത്തോ​ളം വ്യാ​ജ കേ​സു​മാ​യി ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു'. ആ​ദ്യ ഭാ​ര്യ ജെ​മീ​മ ഗോ​ൾ​ഡ്സ്മി​ത്തി​ന്റെ പേ​രു​പ​റ​യാ​തെ​യാ​യി​രു​ന്നു ഇം​റാ​ന്റെ പ​രാ​മ​ർ​ശം.

'ഇ​തേ മാ​ഫി​യ, 2018 തെ​ര​​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​നി​ക്കെ​തി​രെ പു​സ്ത​ക​മെ​ഴു​താ​ൻ ഒ​രു സ്ത്രീ​ക്ക് പ​ണം ന​ൽ​കി' -ര​ണ്ടാം ഭാ​ര്യ റി​ഹാം ഖാ​നെ​തി​രെ​യാ​യി​രു​ന്നു ഇം​റാ​ന്റെ ഒ​ളി​യ​മ്പ്. ബി.​ബി.​സി​യു​ടെ മു​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ റി​ഹാം ഖാ​ൻ ത​ന്റെ ജീ​വി​ത​വും പോ​രാ​ട്ട​വും പ​രാ​മ​ർ​ശി​ക്കു​ന്ന 'റി​ഹാം ഖാ​ൻ' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പു​സ്ത​ക​ത്തി​ൽ ഇം​റാ​ന്റെ ആ​ത്മീ​യ​ത, ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ലു​ള്ള ക​ടു​ത്ത വി​ശ്വാ​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇം​റാ​ന്റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ റി​ഹാം ഖാ​ൻ രം​ഗ​​ത്തെ​ത്തി. 'അ​ദ്ദേ​ഹ​ത്തെ വി​വാ​ഹം ക​ഴി​ക്കാ​നും ഒ​രു വ​ർ​ഷം അ​ദ്ദേ​ഹ​ത്തെ സ​ഹി​ക്കാ​നും അ​വ​ർ എ​നി​ക്കെ​ത്ര ത​ന്നു എ​ന്ന കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കൂ'​വെ​ന്ന് റി​ഹാം ട്വീ​റ്റ് ചെ​യ്തു. മു​ട​ക്ക​മി​ല്ലാ​തെ എ​ന്റെ പി​റ​കെ ന​ട​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​വ​ർ എ​ത്ര ന​ൽ​കി​യെ​ന്നും റി​ഹാം ചോ​ദി​ച്ചു. ചി​​ത്ത​ഭ്ര​മം ഒ​ര​സു​ഖ​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് റി​ഹാ​മി​ന്റെ ട്വീ​റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.