പേനയിലെ മഷി ലീക്കായി;ക്ഷുഭിതനായി ചാൾസ് രാജാവ്;വീഡിയോ

charles
 

എലിസബത്ത് രാഞ്ജിയുടെ വിയോഗത്തിന് ശേഷം ബ്രിട്ടനിൽ  ചാള്‍സ് മൂന്നാമന്‍ രാജാവ് അധികാരമേറ്റിരുന്നു.ഇപ്പോഴിതാ പേനയിലെ മഷി ലീക്കായപ്പോള്‍  അതൃപ്തിയോടെ പ്രതികരിക്കുന്ന ചാള്‍സ് മൂന്നാമന്റെ  വിഡിയോ വൈറലാകുന്നു. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് പേനയിലെ മഷി പടര്‍ന്നത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍ നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന ചാള്‍സ് ആണ് ദൃശ്യത്തില്‍. 

'ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു' എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചു കളയുന്നതും 'ഇതൊന്നും സഹിക്കാനാകില്ലെന്നു ചാള്‍സ് പിറുപിറുക്കുന്നതും വിഡിയോയില്‍ കാണാനാകുന്നത് .