'വാള്‍മാര്‍ട്ടില്‍ ഇ​ടി​ച്ചി​റ​ക്കു​മെ​ന്ന് ഭീ​ഷ​ണി'; മി​സി​സി​പ്പി​യെ വി​റ​പ്പി​ച്ച വി​മാ​നം നി​ല​ത്തി​റ​ക്കി

Plane that shook Mississippi lands
 

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വാ​ൾ​മാ​ൾ​ട്ടി​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കു​മെ​ന്ന് ഭീ​ഷ​ണി മുഴക്കിയ വി​മാ​നം ഒ​ടു​വി​ല്‍ നി​ല​ത്തി​റ​ങ്ങി. വി​മാ​നം പ​റ​ത്തി​യ 29കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

 
മി​സി​സി​പ്പി​യി​ലെ ടു​പെ​ലോ ന​ഗ​ര​ത്തി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വെ​സ്റ്റ് മെ​യി​നി​ൽ വാ​ൾ​മാ​ർ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വീ​ടു​ക​ളി​ൽ നി​ന്നും സ്റ്റോ​റു​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചി​രു​ന്നു.
 

ടു​പെ​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ബീ​ച്ച്‌​ക്രാ​ഫ്റ്റ് കിം​ഗ് എ​യ​ർ 90 എ​ന്ന ചെ​റു​വി​മാ​ന​മാ​ണ് 29കാ​ര​നാ​യ പൈ​ല​റ്റ് കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട് എ​ഞ്ചി​നു​ക​ളു​ള്ള ഒ​മ്പ​ത് സീ​റ്റു​ക​ളു​ള്ള​താ​ണ് വി​മാ​നം. രാ​വി​ലെ അ​ഞ്ചു​മു​ത​ലാ​ണ് വി​മാ​നം ന​ഗ​ര​ത്തി​ന് മു​ക​ളി​ല്‍ പ​റ​ത്താ​ന്‍ തു​ട​ങ്ങി​യ​ത്.


ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.