വോട്ടിംഗ് പ്രായം 18 ൽ നിന്ന് 16 ആയി കുറയ്ക്കാൻ ആലോചന

newziland
 

രാജ്യത്ത് വോട്ടിംഗ് പ്രായം 18 ൽ നിന്ന് 16 ആയി കുറയ്ക്കാൻ ആലോചനയുമായി ന്യൂസിലൻഡ് . ഇതിനായി പാർലമെന്റിൽ ബിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ ഉറപ്പ് നൽകി. പ്രധാനമന്ത്രി ജസീന്ദ ആർഡൻ വോട്ടിംഗ് പ്രായം കുറക്കുന്നതിനെ വ്യക്തിപരമായി പിന്തുണയ്ക്കുന്നുണ്ട്.വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനുള്ള ബില്ലിന് പാർലമെന്റിൽ അവതരിപ്പിക്കാൻ മൊത്തം എംപിമാരുടെ 75 ശതമാനമെങ്കിലും പിന്തുണ ആവശ്യമാണ്. എന്നാൽ ജസീന്ദ സർക്കാരിന് നിലവിൽ ഇത്തരമൊരു ബിൽ പാസാക്കാനുള്ള സംഖ്യയില്ല എന്നതാണ് പ്രധാന വെല്ലുവിളി. 16 വയസ്സുള്ളപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും വോട്ട് ചെയ്യാൻ സാധിക്കും. 

 കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വിഷയങ്ങളിൽ കൗമാരക്കാർക്ക് വോട്ടുചെയ്യാൻ കഴിയുമെന്ന് ന്യൂസിലാൻഡ് കോടതി തീരുമാനമെടുത്തിരുന്നു. കുട്ടികളുടെ ഭാവിയേയും ബാധിക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കൗമാരക്കാരായ പെൺകുട്ടികൾ ആർക്കാണ് വോട്ട് ചെയ്യുന്നതെന്നും ഏത് നയങ്ങൾക്കാണ് വോട്ട് ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണം. 

ലോകത്തിലെ മിക്ക രാജ്യങ്ങളിലും വോട്ടുചെയ്യാനുള്ള പ്രായം 18 വയസ്സാണ്. എന്നാൽ ചില രാജ്യങ്ങളിൽ വോട്ടിംഗ് പ്രായം 17 ഉം 16 ഉം ആണ്.സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ന്യൂസിലൻഡ്.