എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്

u
 എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​ക്ക് ബ്രി​​​​ട്ടീഷ് ജ​​​​ന​​​​ത ഇ​​​​ന്ന് വി​​​​ട​​​​യേ​​​​കും.രാ​​​​ജ്ഞി​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റർ ഹാ​​​​ളി​​​​ൽ ആരംഭിക്കും. തു​​​​ട​​​​ർ​​​​ന്ന് രാത്രി പന്ത്രണ്ടിന്(ഇന്ത്യൻ സമയം) വി​​​​ൻ​​​​ഡ്സ​​​​ർ കൊട്ടാരത്തിലെ ചാ​​​​പ്പ​​​​ലി​​​​ൽ ഭൗതികശരീരം അടക്കം ചെയ്യും. ഭ​​​​ർ​​​​ത്താ​​​​വ് ഫി​​​​ലി​​​​പ്പ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന് അ​​​​രി​​​​കെ​​​​യാ​​​​ണു രാ​​​​ജ്ഞി അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ളു​​​​ക.‌

ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മൃ​ത​ദേ​ഹ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ വി​വി​ധ ലോ​ക നേ​താ​ക്ക​ൾ ല​ണ്ട​നി​ലെ​ത്തിയിട്ടുണ്ട് . 200ഓ​ളം രാ​ജ്യ​ങ്ങ​ളി​ലെ 2000ത്തി​ലേ​റെ വി​ശി​ഷ്ടാ​തി​ഥി​ക​ൾ സം​ബ​ന്ധി​ക്കും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ, ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു അ​ട​ക്കം നേതാക്കൾ ല​ണ്ട​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​കാ​ര​ണ​ങ്ങ​ളാ​ൽ റ​ഷ്യ, ബെ​ല​റൂ​സ്, അ​ഫ്ഗാ​നി​സ്താ​ൻ, മ്യാ​ന്മ​ർ തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. ബ്രി​ട്ട​നി​ൽ 57 വ​ർ​ഷ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ ദേ​ശീ​യ സം​സ്കാ​ര​ച്ച​ട​ങ്ങാ​ണി​ത്.