രജപക്‌സെ സഹോദരങ്ങളുടെ യാത്രവിലക്ക് നീട്ടി

rajpakse
 

 ശ്രീലങ്കയിലെ  രജപക്‌സെ സഹോദരങ്ങളുടെ യാത്രവിലക്ക് നീട്ടി. ഇന്ന് യാത്ര വിലക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ എന്നിവരുടെ വിദേശ യാത്രാവിലക്ക് ആഗസ്റ്റ് രണ്ട് വരെ നീട്ടി. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് നിവാര്‍ഡ് കബ്രാളിനെയും രാജ്യം വിടുന്നതില്‍ നിന്ന് സുപ്രീംകോടതി വിലക്കി.

ശ്രീലങ്കയുടെ വിദേശ കടബാധ്യതയ്ക്കും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കും ഇവര്‍ നേരിട്ട് ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നു.സിലോണ്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ ചെയര്‍മാന്‍ ചന്ദ്ര ജയരത്നെ, മുന്‍ ശ്രീലങ്കന്‍ നീന്തല്‍ ചാമ്പ്യന്‍ ജൂലിയന്‍ ബോളിംഗ്, ജഹാന്‍ കനഗരത്ന, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ശ്രീലങ്ക എന്നിവരടങ്ങിയ സംഘമാണ് ഇവര്‍ക്കെതിരെ ഹര്‍ജി നല്‍കിയത് .