സിറിയൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി; 71 പേർ കൊല്ലപ്പെട്ടു

o
 

സിറിയൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി 71 പേർ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 20 പേർ ടാർറ്റസ് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയായിരുന്നു അപകടം.

ലെബനൻ, സിറിയൻ, പലസ്തീനിയൻ പൗരന്മാരാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 120 പേർ ബോട്ടിലുണ്ടായിരുന്നതായി കരുതുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല.