'ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഗണ്യമായി വഷളാകുന്നു'; യു.എസ് ഏജൻസി

d

 മതസ്വാതന്ത്ര്യം ഗണ്യമായി വഷളാകുന്നതിനാൽ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് ഏജൻസി വ്യക്തമാക്കി. മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിലാണ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷൻ ഓൺ ഇൻറർനാഷണൽ റിലീജ്യസ് ഫ്രീഡം(USCIRF) ഇന്ത്യയെയും ഇപ്പോൾ  ഉൾപ്പെടുത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാൻ, ബർമ, ചൈന, എരിത്രിയ, ഇറാൻ, നൈജീരിയ, നോർത്ത് കൊറിയ, പാകിസ്താൻ, റഷ്യ തുടങ്ങിയ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്താൻ യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻറിനോട് ഏജൻസി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.