അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

us police
 

ന്യൂയോര്‍ക്ക്: അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവയ്പ്പുണ്ടായത്. 

ചൈനീസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനായി പാര്‍ക്കില്‍ എത്തിയിരുന്നത്. പരിക്കേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അക്രമിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.