ശക്തമായ ഭൂചലനം;രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

earthquake
 


ചൈനയില്‍ ശക്തമായ ഭൂചലനം. ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട് . രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 

ഉച്ചയ്ക്ക് 12.25ഓടെയാണ് ഭൂകമ്പമുണ്ടായത്. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.