ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു

j

 സാൻ ഹ്വാൻ : പോർട്ടോ റീകോയ്ക്ക് അടുത്തായി  ജനവാസമില്ലാത്ത ഡെസെകിയോ ദ്വീപിന് വടക്ക് ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 38 പേരെ രക്ഷിച്ചു.

രക്ഷപ്പെട്ടവർ ഹെയ്ത്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായി യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരെ പോർട്ടോ റീകോയിലേക്ക് മാറ്റിയിട്ടുണ്ട്. എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.