ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; യുക്രെയ്‌നില്‍ ആഭ്യന്തരമന്ത്രിയടക്കം 18 പേര്‍ മരിച്ചു, വീഡിയോ

Ukraine
 

കീവ്: യുക്രെയ്‌നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തര മന്ത്രിയടക്കം 18 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാന നഗരമായ കീവിന് സമീപത്തുള്ള കിന്റര്‍ഗാര്‍ട്ടന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

അതേസമയം, അപകടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പതിനഞ്ചു പേര്‍ കുട്ടികളാണ്. അപകടത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍, തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് നിലവിളികള്‍ കേള്‍ക്കാം. കൂടാതെ വിമാനത്തിന്റെ കരിഞ്ഞ അവശിഷ്ടങ്ങളും കാണാം.