കോവിഡ് വ്യാപനം രൂക്ഷം: ആശങ്കയില്‍ ചൈന

china
 

ബെയ്ജിങ്:  ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രോഗ വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 24 മണിക്കൂറില്‍ 31,244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നു. മരണനിരക്ക് കുറവാണ്.

അതേസമയം, 66 ലക്ഷം ജനസംഖ്യയുള്ള ഷെങ്‌ഷോവിലെ ജനങ്ങളോട് വരുന്ന അഞ്ച് ദിവസത്തേക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.