ടയര്‍ പൊട്ടി ;വ്‌ലാഡിമിര്‍ പുട്ടിനുനേരെ വധശ്രമം

putin
 


റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുനേരെ വധശ്രമമെന്ന്  റിപ്പോര്‍ട്ട്. അപകടത്തില്‍ പുട്ടിന് പരുക്കേറ്റില്ലെന്നാണ് വിവരം. പുട്ടിന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍പില്‍ ഇടതുഭാഗത്തെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനത്തിനു മുന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നെങ്കിലും, വാഹനം അതിവേഗം സുരക്ഷിതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. പുട്ടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് ടയര്‍ പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. 

റഷ്യ-യുക്രൈന്‍ യുദ്ധംആരംഭിച്ചതിന് പിന്നാലെ പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവനു ഭീഷണിയുള്ളതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. യുക്രൈന്‍ യുദ്ധത്തിലെ തിരിച്ചടികളുടെ പേരില്‍ പുട്ടിനെതിരെ റഷ്യയില്‍ത്തന്നെ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വധശ്രമം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍.