സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​തെ കാ​റി​ൽ സ​ഞ്ച​രിച്ചു; ​ഋഷി സുനകിന് പൊലീസ് പിഴയിട്ടു

T7
 സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​തെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്കി​ന് പി​ഴ ശി​ക്ഷ ചു​മ​ത്തി ല​ങ്കാ​ഷെ​യ​ർ പോ​ലീ​സ്. ല​ങ്കാ​ഷെ​യ​റി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബ്രി​ട്ട​നി​ലെ ലെ​വെ​ലിം​ഗ് അ​പ് ഫ​ണ്ടി​നെ കു​റി​ച്ചു​ള്ള വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് സു​ന​ക് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ശ്ചി​ത തു​ക പി​ഴ‌​യാ​യി ചു​മ​ത്തി‌‌‌‌​യ​തെ​ന്ന് ല​ങ്കാ​ഷെ​യ​ർ പോ​ലീ​സ് അ​റി​യി​ച്ചു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​താ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​യ സു​ന​ക്, പി​ഴ അ​ട​യ്ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.