ഫിലിപ്പീന്‍സിലുണ്ടായ വിമാനാപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

philippine-plane-crash
 

മനില: ഫിലിപ്പീന്‍സിലെ മനിലയിലുണ്ടായ വിമാനാപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സാംഗ്ലേ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വ്യോമ സേനയുടെ എസ്എഫ് 260 എന്ന പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബാത്താന്‍ പ്രവിശ്യയിലെ നെല്‍പാടത്തേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

അതേസമയം, വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും വ്യോമ സേനാ വക്താവ് കേണല്‍ മരിയ കോണ്‍സുലേയോ കാസ്റ്റിലോ അറിയിച്ചു.