ജപ്പാനിൽ ആ​ഞ്ഞ​ടി​ച്ച് "ന​ൻ​മ​ഡോ​ൾ' ചു​ഴ​ലി​ക്കാ​റ്റ്; വി​മാ​ന​സർവിസുകൾ റ​ദ്ദാ​ക്കി

]
 ജ​പ്പാ​നി​ലെ ക്യു​ഷു ദ്വീ​പി​ലേ​ക്ക് "ന​ൻ​മ​ഡോ​ൾ' ചു​ഴ​ലി​ക്കാ​റ്റെ​ത്തി. മ​ണി​ക്കൂ​റി​ൽ 180 കി​ലോ മീ​റ്റ​ർ (112 മൈ​ൽ) വേഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. കു​റ​ഞ്ഞ​ത് നാ​ല് ദ​ശ​ല​ക്ഷം ആ​ളു​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം 500 മി​ല്ലി​മീ​റ്റ​ർ (20 ഇ​ഞ്ച്) തോ​തി​ൽ ക​ന​ത്ത മ​ഴ​പ്പെ​യ്ത്തും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചെ​റു​ദ്വീ​പു​ക​ൾ കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​ണു നേ​രി​ടു​ന്ന​ത്. വ്യാപ​ക​മാ​യ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക്യൂ​ഷു​വി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​ള്ള ക​ഗോ​ഷി​മ ന​ഗ​ര​ത്തി​ന് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ബു​ള്ള​റ്റ് ട്രെ​യി​ൻ സ​ർവീ​സു​ക​ളും ഫെ​റി​ക​ളും നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.​