യു​ക്രെ​യ്ൻ- റഷ്യ യു​ദ്ധം; ഇ​തു​വ​രെ 15,000 റ​ഷ്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അമേരിക്ക

d
 

കൊ​ള​റാ​ഡോ: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നി​ടെ 15,000-ലേ​റെ റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് സെ​ൻ​ട്ര​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി (സി​ഐ​എ) റി​പ്പോ​ർ​ട്ട്. 45,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നിരവധി യുക്രെയ്ൻകാരും കൊല്ലപ്പെട്ടതായും സി​ഐ​എ ഡ​യ​റ​ക്ട​ർ വി​ല്യം ബേ​ൺ​സ് പ​റ​ഞ്ഞു.

"യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം റ​ഷ്യ​ൻ സേ​ന​യി​ലെ 15,000 അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ക​യും അ​തി​ന്‍റെ മൂ​ന്നി​ര​ട്ടി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കീ​വി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്- കൊ​ള​റാ​ഡോ​യി​ലെ അ​സ്പ​ൻ സെ​ക്യൂ​രി​റ്റി ഫോ​റ​ത്തി​ൽ ബേ​ൺ​സ് വ്യക്തമാക്കി.