ഇന്ത്യയെ വീണ്ടും പ്രശംസിച്ച് വ്ളാഡിമിര്‍ പുടിന്‍

putin
 

വികസനത്തിൽ ഇന്ത്യയെ വീണ്ടും  പ്രശംസിച്ച്  റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വികസനത്തില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ കഴിവുള്ളവരും നേതൃപാടവമുളളവരുമാണ് ഇന്ത്യക്കാരെന്നും പുടിൻ പറഞ്ഞത്. നവംബര്‍ 4 ന് നടന്ന റഷ്യന്‍ യൂണിറ്റി ദിനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. 'നമുക്ക് ഇന്ത്യയെ നോക്കാം, ആഭ്യന്തര വികസനത്തിനായി പരിശ്രമിക്കുന്ന, കഴിവുള്ള, ആളുകളാണവര്‍. ഇന്ത്യ തീര്‍ച്ചയായും അവരുടെ വികസനത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കും. അതില്‍ സംശയമില്ല. ഏതാണ്ട് ഒന്നര ബില്യണ്‍ ആളുകള്‍, ഇപ്പോള്‍ അത് സാധ്യമാണ്,' എന്നാണ് പുട്ടിന്റെ വാക്കുകൾ.

ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മോസ്‌കോ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പുടിന്റെ പരാമര്‍ശം.കഴിഞ്ഞയാഴ്ച്ചയും പുടിന്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ അഭിനന്ദിക്കുകയും ചെയ്തു