ദേവസഹായം പിള്ളയെ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു
Sun, 15 May 2022

വത്തിക്കാൻ സിറ്റി: ഭാരതത്തിലെ തന്നെ ആദ്യത്തെ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.
ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒന്പതു വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധരായി പ്രഖ്യാപിക്കുന്നവരിൽ അഞ്ചു വാഴ്ത്തപ്പെട്ടവർ ഇറ്റലിക്കാരാണ്. മൂന്നു പേർ ഫ്രഞ്ചുകാരും ഒരാൾ ഹോളണ്ടുകാരനുമാണ്.