സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും പോകാനുള്ള അവകാശമില്ല

afghan
 

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും പോകാനുള്ള  അവകാശം എടുത്തു കളഞ്ഞു താലിബാൻ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയതായാണ് വിവരം.ഉത്തരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സർക്കാർ ഇതുവരെ പങ്കുവെച്ചിട്ടില്ല.സ്ത്രീകൾ പാർക്കിൽ പോകുന്നതിന് ഇനി മുതൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മാത്രമാണ് താലിബാൻ സർക്കാരിന്റെ വക്താവ് പറഞ്ഞത്. കാബൂളിൽ പാർക്കിൽ പോകുന്ന സ്ത്രീകളെ തടയും. അവിടെ സ്ത്രീകൾക്കൊപ്പം കുട്ടികളെയും പാർക്കിൽ കളിക്കാൻ അനുവദിക്കില്ല. ഇതിന് മുമ്പും സ്ത്രീകൾക്ക് താലിബാൻ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

 2021 ഓഗസ്റ്റിൽ അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തത് മുതൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും നിഷേധങ്ങളുമാണ് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നത്. കുറച്ചുകാലം മുമ്പ്, സ്ത്രീകൾ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങരുതെന്നും ഒരു പുരുഷൻ അവർക്കൊപ്പം ഉണ്ടായിരിക്കണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.