എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നത് സ്ത്രീകളാണ് തീരുമാനിക്കേണ്ടത്; ഹിജാബ് വിഷയത്തില്‍ പിന്തുണച്ച് സദ്ഗുരു

google news
sadguru
 

 
ഹിജാബ് വിഷയത്തില്‍ പ്രതിഷേധിക്കുന്ന ഇറാനിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി സദ്ഗുരു . എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നത് സ്ത്രീകളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചത്.

 'സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് മതവിശ്വാസികളല്ല. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കട്ടെ. മതപരമായോ അല്ലാതെയോ, ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കുന്ന ഈ പ്രതികാര സംസ്‌കാരം അവസാനിക്കട്ടെ' എന്നും അദ്ദേഹം കുറിച്ചു. 


'സദാചാര പോലീസിന്റെ' കസ്റ്റഡിയില്‍ 22 കാരിയായ മഹ്‌സ അമിനി മരണപ്പെട്ടതാണ്‌.ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറാനിയന്‍ സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബുകള്‍ കത്തിച്ചും മുടിവെട്ടിയുമാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. 

Tags