കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

newborn baby

ലണ്ടന്‍: കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് സംഭവം.

കോട്ടയം രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണ് മരിച്ചത്. കുഞ്ഞ് കമിഴ്ന്ന് വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.