അമേരിക്കയിൽ റെയിൽപാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി ഇന്ത്യക്കാരനായ യുവാവ് മരിച്ചു

cdaf
 

അമേരിക്കയിൽ  റെയിൽപാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി ഇന്ത്യക്കാരനായ യുവാവ് മരിച്ചു.ന്യൂജഴ്സിയിൽ വെച്ചാണ് ആന്ധ്ര സ്വദേശിയായ 39കാരൻ മരിച്ചത്.ആന്ധ്രാപ്രദേശിലെ അന്നമയ്യയിൽ നിന്നുള്ള ശ്രീകാന്ത് ദിഗലയാണ് മരിച്ചത്. ട്രെയിൻ ഇടിച്ച് തൽക്ഷണം ഇയാൾ മരിച്ചു. 70 വയസ് പിന്നിട്ട മാതാപിതാക്കൾക്കും പത്ത് വയസുള്ള മകനും ഭാര്യക്കും ഏക ആശ്രയമായിരുന്നു ശ്രീകാന്ത് എന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 28നായിരുന്നു സംഭവം. ശ്രീകാന്തിന്റെ കുടുംബത്തിനെ സഹായിക്കാനായി 250,000 ഡോളർ സമാഹരിക്കാൻ സുഹൃത്തുക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനകം 97,520 ഡോളർ സമാഹരിച്ചുകഴിഞ്ഞു.