പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം; ഒമ്പത് മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
Mon, 6 Mar 2023

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ബലൂചിസ്ഥാനിലെ സൈബി മേഖലയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
ബോംബുകള്‍ നിറച്ച ഇരുചക്രവാഹനത്തില്‍ എത്തിയ ചവേര്‍ പൊലീസ് ട്രക്കിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ പെഷവാറിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.