ഹിജാബ് വിരുദ്ധ പ്രക്ഷോഭം: 22,000 തടവുകാർക്ക് മാപ്പുനൽകി ഇറാൻ
Tue, 14 Mar 2023

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ 22,000 പേർക്ക് രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി മാപ്പുനൽകി. ഇറാൻ ചീഫ് ജസ്റ്റിസ് ഗുലാംഹുസൈൻ മുഹ്സെനി ഇജേഹി അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ പ്രക്ഷോഭങ്ങളിലെ അറസ്റ്റിന്റെ വ്യാപ്തി വെളിവായി.
വിശുദ്ധമാസമായ റംസാൻ ആരംഭിക്കുന്നതിനുമുമ്പ് ഒട്ടേറെ തടവുകാർക്ക് ഖമേനി മാപ്പു നൽകാനിടയുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആകെ 82,656 പേർക്ക് മാപ്പുനൽകിയെന്നും ഇതിൽ 22,000 പേർ പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായവരാണെന്നും ഇജേഹി പറഞ്ഞു.