മെക്​സികോയിൽ വൻ ഭൂചലനം; റിക്​ടർ സ്​കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി

t

മെക്​സികോ സിറ്റി: മെക്​സികോയിൽ വൻ ഭൂചലനം . ഗറിറോ സംസ്ഥാനത്തിലെ അകാപുൽകോ നഗരത്തിലാണ്​ ഭൂകമ്പമുണ്ടായത്​. റിക്​ടർ സ്​കെയിൽ 7.4 തീവ്രത രേഖപ്പെടുത്തിയെന്ന്​ മെക്​സികോ അധികൃതർ അറിയിച്ചു. 

ഭൂകമ്പത്തെ തുടർന്ന്​ ഉരുൾ പൊട്ടലുണ്ടാവുകയും പാറകൾ പതിക്കുകയും ചെയ്​തിട്ടുണ്ട്​. നിരവധി സ്ഥലങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. എന്നാൽ, ഗുരുതരമായ നാശ നഷ്​ടം നഗരത്തിലുണ്ടായെന്ന്​ ഇപ്പോൾ പറയാനാവില്ലെന്ന്​ മെക്​സികോ സിറ്റി മേയർ ക്ലൗഡിയ ഷെയിൻബാം പറഞ്ഞു.