അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ബോംബ് സ്ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു

afganisthan

ഹെറാത്ത്: അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ബോംബ് സ്ഫോടനത്തിൽ ആറ്  പേർ  കൊല്ലപ്പെട്ടു. അമ്പതിൽ അധികം ആളുകൾക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഇറാൻ അഫ്ഘാൻ റെയില്പാതയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.

കൊല്ലപ്പെട്ട എല്ലാവരും റെയിൽവേ സുരക്ഷാ ജീവനക്കാരാണ്. സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹെറാത്ത് ഗവർണർ പറഞ്ഞു.