തായ്​വാനിൽ കെട്ടിടത്തിൽ വൻ അഗ്നിബാധ; മരണസംഖ്യ 46 കടന്നു

af

തായ്‌വാൻ ഹാർത്ത്:തായ്‌വാനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. തീപിടിത്തത്തിൽ  41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ 3 മണിയോടെയാണ് 13 നിലകളുള്ള കെട്ടിടത്തിന് തീപിടിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴും അഗ്നിശമന സേന തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്​.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ഏറെ പടർന്ന ശേഷമാണ്​ അഗ്നിശമന സേനയുടെ ശ്രദ്ധയിൽപ്പെട്ടതെന്ന്​ അവരുടെ ഔദ്യോഗിക പ്രസ്​താവനയിൽ പറയുന്നു. പുലർച്ചെ 3 മണിയോടെ വൻ പൊട്ടിത്തെറി കേട്ടതായി ദൃക്‌സാക്ഷികൾ തായ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.