ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കാനഡ

വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

ന്യൂഡല്‍ഹി: കോവിഡ് ഡെല്‍റ്റ വേരിയന്റ് പടരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കാനഡ. ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വിമാനങ്ങളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

നിരോധനം ജൂലൈ 21 ന് അവസാനിക്കാനിരിക്കെയാണ് നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 21 വരെ വിലക്ക് വീണ്ടും നീട്ടിയത്.

അതേസമയം ഓഗസ്റ്റ് 9 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ താമസക്കാരും പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരുമായ അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.